www.mathematicsschool.blogspot.com
www.deokollam.webs.com
www.thazhavagirls.webs.com
Search This Blog
Thursday, January 13, 2011
Origin of Internet
ഇന്റര്‍നെറ്റിന്റെ ചരിത്രം
1957-ലെ റഷ്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹമായ സ്പുട്നിക്കിന്റെ വിക്ഷേപണം അമേരിക്കന്‍ ഐക്യനാടിന് ഒരു വെല്ലുവിളിയായിതീരുകയും അവരുടെ പ്രതിരോധാവശ്യങ്ങള്‍ക്കുള്ള ഗവേഷണസ്ഥാപനമായ അര്‍പ്പ (ARPA)-അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രൊജെക്റ്റ് ഏജന്‍സി (advanced Research Project Agency), 1969- അര്‍പനെറ്റ് (ARPANET) എന്ന നെറ്റ് വര്‍ക്കിന് രൂപം കൊടുക്കുകയുണ്ടായി. ഇതിന്റെ ഉദ്ദേശ്യം യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ മാത്രം സൈനികപരമായ നേട്ടങ്ങള്‍ ആയിരുന്നു. ഒരു കുടിയേറ്റവാണിജ്യരാജ്യമായ അമേരിക്കന്‍ ഐക്യനാടുകള്‍ അവരുടെ വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് അര്‍പനെറ്റിനെ ഉപയോഗിക്കുവാന്‍ തുടങ്ങി. തന്‍മൂലം 1983ല്‍ മില്‍നെറ്റ്(MILNET),അര്‍പനെറ്റ്(ARPANET) എന്നിങ്ങനെ രണ്ടായി മാറി. മിര്‍നെറ്റിനെ മിലിട്ടറി നെറ്റ് വര്‍ക്ക് എന്നു വിളിക്കാറുണ്ട്. അതുപോലെ തന്നെ അര്‍പനെറ്റിന് ഡാര്‍പ (DARPA) എന്ന തരം തിരിവ് ഉണ്ട്. ഡാര്‍പ (DARPA)എന്നു വെച്ചാല്‍ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രൊജെക്റ്റ് ഏജന്‍സി (Defence Advanced Research Project Agency)ആകുന്നു. അര്‍പ്പാനെറ്റിനെ മാര്‍ച്ച് 23, 1972ല്‍ ഡാര്‍പ്പാനെറ്റ് ആക്കുകയും , വീണ്ടും ഫെബ്രുവരി 22, 1993ല്‍ അര്‍പ ആക്കുകയും , വീണ്ടു തിരിച്ച് മാര്‍ച്ച് 11, 1996 ഡാര്‍പാനെറ്റ് ആക്കുകയും ചെയ്തു.ഡാര്‍പ്പനെറ്റിന്റെ വാണിജ്യവര്‍ക്കരണം തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ, വാണിജ്യവല്‍ക്കരിക്കപ്പെടുകയും, കൂടുതല്‍ പ്രയോഗത്തില്‍വരുകയും മറ്റുള്ള രാജ്യങ്ങളില്‍ പ്രാബല്യത്തില്‍ വരുകയും ചെയ്തു. തുടര്‍ന്ന് മറ്റുരാജ്യങ്ങളിലേക്ക് വ്യാപിക്കുകയും കൂടുതല്‍ സാങ്കേതിക വിദ്യകള്‍ കണ്ടു പിടിക്കുകയും ചെയ്തു. ഇത് ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന നെറ്റ് വര്‍ക്കിന് കാരണമാവുകയും ഇന്റര്‍നെറ്റിന് വഴിതെളിക്കുകയും ചെയ്തു. അങ്ങനെ ഇന്നു കാണുന്ന ഇന്റര്‍നെറ്റ് ഉണ്ടാകുകയും ചെയ്തു.
Subscribe to:
Posts (Atom)